യുകെയില്‍ പാട്ടുകൂട്ടങ്ങളുമായി കൈരളി യുകെ ഒത്തുചേരലുകള്‍

യുകെയില്‍ പാട്ടുകൂട്ടങ്ങളുമായി കൈരളി യുകെ ഒത്തുചേരലുകള്‍
നവംബറില്‍ യുകെയിലുടനീളം കൈരളി യുകെ പാട്ടുകൂട്ടം നടത്തുന്നു. സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികള്‍ക്കിടയില്‍ വിഭാഗീയതകള്‍ക്കതീതമായ ബന്ധം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന അനൗപചാരിക ഒത്തുചേരലുകളാണ് പാട്ടുകൂട്ടങ്ങള്‍. കേവലം പാടുന്നതിനേക്കാള്‍ പാട്ടുകൂട്ടം പരിപാടികളില്‍ കാരംസ് ചെസ്സ് പോലെയുള്ള കളികള്‍, പാട്ട് ക്ലാസ്സുകള്‍, ക്വിസ് മത്സരം, സിനിമ പ്രദര്‍ശനം മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പാട്ടുകൂട്ടങ്ങള്‍ കുടുംബങ്ങളെയും വിദ്യാര്‍ത്ഥികളെയും പരസ്പരം ഒന്നിപ്പിക്കുവാനും, ഒരു ആവശ്യം വരുമ്പോള്‍ പരസ്പരം സഹായിക്കാനും സജ്ജരാക്കുന്നു. ഇതുവരെ ബെല്‍ഫാസ്റ്റ്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റര്‍ പാട്ടുകൂട്ടങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ബെല്‍ഫാസ്റ്റ് നവംബര്‍ 1, ഗ്ലാസ്ഗോ നവംബര്‍ 3, മാഞ്ചസ്റ്റര്‍ നവംബര്‍ 16 തീയതികളിലാണ് നടക്കുന്നത്. എഡിന്‍ബറോയിലെ ഹാലോവീന്‍ സ്പെഷ്യല്‍ പാട്ടുകൂട്ടം കഴിഞ്ഞ ആഴ്ച നടന്നിരുന്നു, ബെല്‍ഫാസ്റ്റ് പാട്ടുകൂട്ടം കേരളപ്പിറവി ദിനത്തില്‍ പ്രത്യേക ചെണ്ടമേളം ക്രമീകരിച്ചിട്ടുണ്ട്. ഇങ്ങനെ പാട്ടുകൂട്ടങ്ങള്‍ക്ക് പ്രത്യേകതകളും കൊണ്ടുവരുവാന്‍ ശ്രമിക്കാറുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ ഉടന്‍ പാട്ടുകൂട്ടങ്ങള്‍ നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരുന്നു.

പാട്ടുകൂട്ടങ്ങള്‍ക്കൊപ്പം വയനാടിന് വേണ്ടിയുള്ള ബിരിയാണി ചലഞ്ചും നടക്കുന്നു. ഇതിന്റെ അവസാന ഘട്ടം ബിര്‍മിംഗ്ഹാമില്‍ നവംബര്‍ 10 ഞായറാഴ്ച നടക്കുന്നു. ഇതുവരെ 25 ലക്ഷം രൂപ യുകെയില്‍ നിന്നും കൈരളി യുകെ സമാഹരിച്ചിട്ടുണ്ട്. പാട്ടുകൂട്ടങ്ങളും ബിരിയാണി ചലഞ്ചും പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവര്‍ക്കും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക - https://www.facebook.com/KairaliUK/events


Other News in this category



4malayalees Recommends