ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്റര്‍ ; ആദ്യഘട്ടം ടി ഷര്‍ട്ടുകള്‍ പുറത്തിറക്കി : കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്റര്‍ ; ആദ്യഘട്ടം ടി ഷര്‍ട്ടുകള്‍ പുറത്തിറക്കി : കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു
യു കെ: കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഐ ഓ സി യു കെ കേരള ചാപ്റ്ററിന്റെ നേരത്വത്തില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സ്ഥാനാര്‍ഥികളുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ടിന്റെ പ്രകാശനം കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നിര്‍വഹിച്ചു.

മുന്‍ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. യു കെ യില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. ഐ ഒ സി കോര്‍ഡിനേറ്റര്‍ അഷീര്‍ റഹ്‌മാന്‍ നേതൃത്വം നല്‍കി.


വയനാട് ലോകസഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിളുടെ പ്രചരണ പരിപാടികളില്‍ സജീവ സാനിധ്യമായിരിക്കുകയാണ് യു കെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍. വീടുകളില്‍ വോട്ടുതേടിയും മണ്ഡലതല പ്രവര്‍ത്തനങ്ങളിലും ഐ ഒ സി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. സംഘടനയുടെ സോഷ്യല്‍ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.


ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും സംഘടനാ ശക്തി പൂര്‍ണ്ണതോതില്‍ വെളിവാക്കികൊണ്ടും യു ഡി എഫ് നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനം പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്.


വരും ദിവസങ്ങളില്‍ യു കെയില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ നാട്ടിലെത്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്തോടെ ഐ ഒ സിയുടെ നേതൃത്വത്തിലുള്ള പ്രചരണം കൂടുതല്‍ ശക്തമാകുമെന്ന് ഐ ഒ സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ പറഞ്ഞു.


ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി അപ്പച്ചന്‍ കണ്ണഞ്ചിറ കണ്‍വീനറായിക്കൊണ്ട് ഒരു തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യു കെ കോര്‍ഡിനേറ്റര്‍ ബോബിന്‍ ഫിലിപ്പ്, മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ജോയിന്റ് കണ്‍വീനര്‍മാരായി സുരാജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍, ജെന്നിഫര്‍ ലിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ പ്രവര്‍ത്തനം. വിവിധ പരിപാടികളുടെ ഏകോപനത്തിനായി കമ്മിറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends