ബാബ സിദ്ദിഖിയുടെ കൊലപാതകികള്‍ക്ക് 25 ലക്ഷം രൂപയും കാറും ഫ്‌ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നു ; പ്രതികളുടെ മൊഴിയിങ്ങനെ

ബാബ സിദ്ദിഖിയുടെ കൊലപാതകികള്‍ക്ക് 25 ലക്ഷം രൂപയും കാറും ഫ്‌ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നു ; പ്രതികളുടെ മൊഴിയിങ്ങനെ
എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകികള്‍ക്ക് 25 ലക്ഷം രൂപയും കാറും ഫ്‌ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി വിവരം.

അറസ്റ്റിലായ 18 പേരില്‍ നാല് പ്രതികള്‍ക്കളാണ് വാഗ്ദാനം ലഭിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളില്‍ നിന്ന് ഈ വിവരം ലഭിച്ചത്.

ഒക്ടോബറില്‍ അറസ്റ്റിലായ രാംഫൂല്‍ചന്ദ് കനോജിയ (43), രൂപേഷ് മൊഹോള്‍ (22), ശിവം കൊഹാദ് (20), കരണ്‍ സാല്‍വെ (19), ഗൗരവ് അപുനെ (23) എന്നിവര്‍ക്ക് 25 ലക്ഷം രൂപയും ഫ്‌ലാറ്റും കാറും ദുബായ് യാത്രയുമാണ് വാഗ്ദാനം ചെയ്തത്. ഈ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പൊലീസ് തിരയുന്ന സീഷാന്‍ അക്തറി(23)ല്‍ നിന്ന് കനോജിയ പണം കൈപ്പറ്റുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Other News in this category



4malayalees Recommends