പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പര്‍ വാങ്ങി, യൂട്യൂബ് നോക്കി കള്ളനോട്ടുണ്ടാക്കി ; യുവാക്കള്‍ അറസ്റ്റില്‍

പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പര്‍ വാങ്ങി, യൂട്യൂബ് നോക്കി കള്ളനോട്ടുണ്ടാക്കി ; യുവാക്കള്‍ അറസ്റ്റില്‍
കള്ളനോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപയുടെ കള്ളനോട്ട് നിര്‍മ്മിച്ച ഇവര്‍ ഈ ഡമ്മി നോട്ടുകള്‍ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിങ്ങനെ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കമ്പ്യൂട്ടര്‍ പ്രിന്റ് ചെയ്താണ് ഇവര്‍ 500 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് എടുത്തത്. മിര്‍സാപൂരില്‍ നിന്നാണ് ഇവര്‍ സ്റ്റാമ്പ് പേപ്പര്‍ വാങ്ങിയത്. എല്ലാ നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോന്‍ഭദ്രയിലെ രാംഗഡ് മാര്‍ക്കറ്റില്‍ 10,000 രൂപയുടെ വ്യാജ കറന്‍സി ചെലവഴിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

500 രൂപയുടെ 20 കള്ളനോട്ടുകള്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കറന്‍സിയെ കുറിച്ച് കൃത്യമായി ധാരണയില്ലാത്തവര്‍ക്ക് അവ യഥാര്‍ത്ഥമല്ലെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കാലു സിംഗ് പറഞ്ഞു. യുട്യൂബ് ഉപയോഗിച്ചാണ് ഇവര്‍ പ്രിന്റ് എങ്ങനെ ചെയ്യാമെന്ന് പഠിച്ചത്. പ്രതികളില്‍ നിന്ന് വ്യാജ നോട്ടുകള്‍ കൂടാതെ ഒരു ആള്‍ട്ടോ കാര്‍, നോട്ട് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ലാപ്ടോപ്പ്, പ്രിന്റര്‍, 27 സ്റ്റാമ്പ് പേപ്പറുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Other News in this category



4malayalees Recommends