കിടന്നുറങ്ങാനായില്ല. കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് രണ്ട് യുവതികള്‍. ഉത്തര്‍ പ്രദേശിലെ മീററ്റിലെ കന്‍കെര്‍ഖേദയിലാണ് സംഭവം. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശോഭ, ആരതി എന്നീ യുവതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
വീടിന് സമീപത്തെ റോഡിലുണ്ടായ തെരുവ് നായ കുഞ്ഞുങ്ങളുടെ ബഹളത്തില്‍ ക്ഷുഭിതരായ യുവതികള്‍ ഇവയുടെ മേലേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹോദരങ്ങളുടെ ഭാര്യമാരായ യുവതികള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനിമല്‍ കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി അന്‍ഷുമാലി വസിഷ്ട് സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
നവംബര്‍ 5നാണ് പരാതിക്ക് ആസ്പദമായ സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ യുവതികളെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ മറുപടി നല്‍കാതെ മുങ്ങാന്‍ ശ്രമം നടത്തിയതിന് പിന്നാലെ നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചതിന് പിന്നാലെ കത്തിക്കരിഞ്ഞ നായ്ക്കുട്ടികളെ നാട്ടുകാരാണ് മറവ് ചെയ്തത്.
എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലതാമസം നേരിട്ടതോടെ മൃഗാവകാശ പ്രവര്‍ത്തകര്‍ വീണ്ടും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ അതിക്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്