മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഒന്നായ ധമന്‍ഗാവ് റെയില്‍വേയിലെത്തിയത്.

അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ഈ സമയം രാഹുല്‍ ഗാന്ധിയും സമീപത്തുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്ടറുകളും ബാഗും കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഹെലികോപ്റ്ററിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തന്റെ ബാഗുകള്‍ പരിശോധിക്കുന്നതിന്റെ വീഡിയോ അമിത് ഷാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതോടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച യവത്മാലില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.



Other News in this category



4malayalees Recommends