പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍
തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു ഇത്.

പരിപാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനെത്തിയാല്‍ കസേര സൗജന്യമായി നല്‍കുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫറാണ് ഇതിന് കാരണം. യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇരിക്കുന്ന കസേരയുമായി വീട്ടില്‍ പോകാമെന്നായിരുന്നു ഓഫര്‍. യോഗത്തിന് ആളെ കൂട്ടാനായിരുന്നു ഈ ഓഫര്‍ വെച്ചത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ ജയലളിതയുടെ പാര്‍ട്ടി കഴിഞ്ഞ രണ്ട് വട്ടവും പ്രതിപക്ഷത്തായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നടന്‍ വിജയ് പുതിയ രാഷ്ട്രീയ കക്ഷിയുമായി രംഗപ്രവേശം നടത്തിയത്. ഇതോടെ സ്വാധീന മേഖലകളില്‍ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് കക്ഷികള്‍.


Other News in this category



4malayalees Recommends