ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റാണിയെ ഇരുവരും കൊല്ലാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലില്‍ നിന്ന് വാങ്ങിയ ഫ്രൈഡ് റൈസില്‍ ഉറക്ക ഗുളിക ചേര്‍ത്തു റാണിക്ക് നല്‍കുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.
80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലായിരുന്നു റാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.