ടിവികെ സമ്മേളനത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയില്‍ നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‌സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്.
അതിക്രമം നേരിട്ട ശരത്കുമാര്‍ ഇന്നലെ പേരാമ്പലൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.ഈ മാസം 21ന് മധുരയില്‍ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം. വിജയ് നടന്നു വരുമ്പോള്‍ ശരത്കുമാര്‍ റാമ്പിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് ബൗണ്‍സര്‍മാര്‍ ഇടപെട്ടത്. ശരത് കുമാറിനെ റാംപില്‍ നിന്ന് തൂക്കി എറിഞ്ഞു. തുടര്‍ന്ന് അഞ്ചാം ദിവസമാണ് ശരത് കുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് കേസെടുത്തത്.