ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 'ഓകെ ടു ബോര്‍ഡ്' സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ
ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 'ഓകെ ടു ബോര്‍ഡ്' സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. 2025 സെപ്തംബര്‍ ഒന്ന് മുതലാണ് ബഹ്‌റൈന്‍ യാത്രക്കാര്‍ക്ക് ഓകെ ടു ബോര്‍ഡ് സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക് ബഹ്‌റൈനിലേക്കുള്ള വിസയുടെ വിവരങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്.
തൊഴില്‍ വിസയും കുടുംബ വിസയും എല്‍എംആര്‍എയുടെ വെബ് സൈറ്റിലൂടേയും സന്ദര്‍ശക വിസകളും ഫാമിലി വിസകളും ഇ വിസ വെബ്‌സൈറ്റിലൂടേയും പരിശോധിക്കാം.
വീട്ടുജോലിക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് എല്‍എംആര്‍എ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യാത്രക്കാര്‍ വിസയുടെ പ്രിന്റൗട്ട് കൈവശം വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് ചെക്ക് ഇന്‍കൗണ്ടറുകളിലും എമിഗ്രേഷന്‍ കൗണ്ടറുകളിലും പരിശോധിക്കുമെന്നും എയര്‍ഇന്ത്യ അറിയിപ്പില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യ സെയില്‍സുമായി ബന്ധപ്പെടാം. നേരത്തെ വിസയുടെ കോപ്പി തത് എയര്‍ലൈന്‍ ഓഫീസില്‍ ചെന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു പതിവ്. ഇതിനായി മൂന്ന് ദിനാര്‍ വരെ ചാര്‍ജും ഈടാക്കിയിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.