ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒമാനില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ്. മസ്‌ക്കറ്റ്, സോഹോര്‍ എന്നീ വിമാനത്തവളങ്ങളിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായത്. അതിനിടെ സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി.
ഈ വര്‍ഷം ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം എട്ടര ലക്ഷത്തോളമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 7,453,204 യാത്രക്കാര്‍ എത്തിയിരുന്നു. 2024ലെ ഇതേ കാലയളവിലെ അപേക്ഷിച്ച് 1.5 ശതമാനമാണ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിമാനങ്ങളുടെ എണ്ണത്തിലും 5.9 ശതമാനം ഇടിവ് ഉണ്ടായി. 53,170 വിമാനങ്ങളാണ് ഈ വര്‍ഷം ജൂലൈ വരെയുളള കാലയളവില്‍ സര്‍വീസ് നടത്തിയത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരില്‍ മുന്നില്‍ ഒമാനികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തും ഇന്ത്യയും തൊട്ട് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള യാത്രക്കാരുമാണ്