റോക്ലാന്‍ഡ് ക്‌നാനായ സെന്റ് മേരീസ് കത്തോലിക്ക ഇടവക സമൂഹം റവ .ഫാ .ഡോക്ടര്‍ ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നല്‍കി

റോക്ലാന്‍ഡ്  ക്‌നാനായ സെന്റ് മേരീസ് കത്തോലിക്ക  ഇടവക സമൂഹം    റവ .ഫാ .ഡോക്ടര്‍ ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നല്‍കി
കഴിഞ്ഞ 6 വര്‍ഷമായി ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് ക്‌നാനായ സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ വികാരി ആയിരുന്ന റവ .ഫാ .ഡോക്ടര്‍ ബിബി തറയിലിന് ഇടവക സമൂഹം ഊഷ്മളമായ യാത്രയപ്പ് നല്‍കി .ന്യൂജേഴ്സി ഫിലാഡല്‍ഫിയ ക്‌നാനായ പള്ളികളുടെ ചുമതകാരനായി മാറുന്ന ബിബി അച്ഛന് സ്‌നേഹഷ്മളമായ യാത്രയപ്പാണ് റോക്ലാന്‍ഡ് ഇടവക സമൂഹം നല്‍കിയത് ..2019 ല്‍ റോക്ലാന്‍ഡ് ഇടവകയില്‍ എത്തുമ്പോള്‍ ധാരാളം പ്രധിസന്ധികളെ ഇടവക സമൂഹം നേരിട്ടിരുന്നു വലിയ മോര്‍ട്ടഗേജ് പൂര്‍ത്തിയാകാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒന്നായി മറികടന്നു സ്വയം പര്യപ്തയില്‍ എത്തിച്ചു എന്ന് മാത്രമല്ല സാമ്പത്തികമായി മിച്ച ബഡ്ജറ്റില്‍ ഇടവകയെ എത്തിച്ചു..റോക്ക്ലാന്റില്‍ ഈ ചെറിയ സമൂഹം ബഹു .ബീബി അച്ചന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിസ്സഹരായ കുടുംബങ്ങള്‍ക്ക് 5 വീടുകള്‍ നിര്‍മമിച്ചു നല്‍കി കൂടാതെ റാഫേല്‍ തട്ടില്‍ പിതാവിന്റെ സ്‌നേഹ നിര്‍ദ്ദേശം മാനിച്ചു ഉത്തരേന്ത്യ യിലെ ഷം ഷാ ബാദ് രൂപതക് രണ്ടു ദേവാലയങ്ങള്‍ പണിതു നല്‍കി ..ബീബി അച്ചന്റെ ശുശ്രുഷ കാലത്തു ഇടവകയുടെ അംഗബലം ഇരട്ടിയായി വര്‍ധിച്ചു .. എല്ലാ ഗ്രേഡുകളിലേക്കും സണ്‍ഡേ സ്‌കൂള്‍ സജീവമായി ..അങ്ങനെ ആല്‍മിയമായും ഭൗതികമായും ഇടവകക് ഒരു അടിത്തറ പാകി ...ഇടവക ട്രസ്റ്റീ സിബി മണലേല്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു .കോ ഓര്‍ഡിനേറ്റര്‍ തോമസ് പാലച്ചേരില്‍ ആമുഖ പ്രസംഗം നടത്തി ..ബഹുമാനപ്പെട്ട വൈദികരും കന്യസ്ത്രീകളടക്കം നിരവധി പേര്‍ യാത്രയപ്പ് യോഗത്തില്‍ സന്നിഹിദരായിരുന്നു.. ഫാദര്‍ ജോര്‍ജ് ഉണ്ണുണ്ണി ,, ബിജു ഒരപ്പാങ്കല്‍ , ആഷ മൂലേപ്പറമ്പില്‍ (സിസിഡി പ്രിന്‍സിപ്പാള്‍ )സനു കൊല്ലറേട്ടു (കെ സി എം കോര്‍ഡിനേറ്റര്‍) സൈന മച്ചാനിക്കല്‍ , അമ്മിണി കുളങ്ങര (സീനിയര്‍ ഫോറം ) ജോസ് ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കുരിയന്‍ ചാലു പറമ്പില്‍ (ഇടവക സെക്രട്ടറി) എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഇടവകയുടെ ഉപഹാരം പാരിഷ് എക്‌സിക്യൂട്ടീവ് ബഹു ബിബി അച്ഛന് നല്‍കി.. മറുപടി പ്രസംഗത്തില്‍ റവ .ഫാ .ഡോക്ടര്‍ ബിബി തറയില്‍ എല്ല്‌ലാവരോടുമുള്ള നന്ദി അറിയിച്ചു സ്‌നേഹ വിരുന്നോടെ യാത്രയയപ്പ് മീറ്റിങ് പര്യവസാനിച്ചു ..

ജസ്റ്റിന്‍ ചാമക്കാല

Other News in this category



4malayalees Recommends