ആണ്‍സുഹൃത്തായുള്ള വീഡിയോ കോളിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 18 കാരി ജീവനൊടുക്കി. എരുമാനൂര്‍ സ്വദേശി സെന്തില്‍കുമാറിന്റെ മകള്‍ ദര്‍ശിനിയാണ് മരിച്ചത്. ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായിരുന്നു ദര്‍ശിനി.
ക്ലാസ് കഴിഞ്ഞ് പാര്‍ട്ട് ടൈമായി ഒരു മൊബൈല്‍ ഷോപ്പിലും കുട്ടി ജോലി ചെയ്തിരുന്നു. കടയുമയുടെ 31 വയസ്സുള്ള സഹോദരനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഏകദേശം 20 ദിവസം മുമ്പ് സ്ഥാപനത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉടമ സഹോദരനെ ജോലിക്ക് വരുന്നത് വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഏകദേശം നാലു മണഇയോടെ ദര്‍ശിനി യുവാവിനെ വീഡിയോ കോള്‍ ചെയ്യുന്നത്. പെട്ടെന്ന് അവര്‍ക്കിടയില്‍ ഒരു തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കടയുടെ ശുചിമുറിയില്‍ പോയി ദര്‍ശിനി തൂങ്ങി മരിക്കുകയുമായിരുന്നു. എന്നാല്‍ ആ സമയം മുഴുവന്‍ യുവാവ് വീഡിയോ കോളില്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പിന്നീട് കടയിലെ മറ്റു ജീവനക്കാരാണഅ വിവരം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.