ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'തപസ് ധ്യാനം' ഒക്ടോബര്‍ 10 മുതല്‍ സെന്റ് നിയോട്ട്‌സില്‍; ഫാ. ജോസഫ് മുക്കാട്ടും, സി. ആന്‍ മരിയയും നയിക്കും.

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'തപസ് ധ്യാനം' ഒക്ടോബര്‍ 10 മുതല്‍ സെന്റ് നിയോട്ട്‌സില്‍; ഫാ. ജോസഫ് മുക്കാട്ടും, സി. ആന്‍ മരിയയും നയിക്കും.
കേംബ്രിഡ്ജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'തപസ് ധ്യാനം' ഒക്ടോബര്‍ 10 മുതല്‍ 12 വരെ തീയതികളിലായി സെന്റ് നിയോട്ട്‌സില്‍ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ സംയുക്തമായിട്ടാവും ത്രിദിന തപസ് ധ്യാനം നയിക്കുക.


ഉപവാസമെടുത്തു കൊണ്ടുള്ള തപസ് ധ്യാന ശുശ്രുഷകളിലൂടെ ആത്മീയ കൃപകള്‍ കൈവരിക്കാനും, കേന്ദ്രീകൃതമായ പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി അടുക്കുവാനും, വിനയവും, ആത്മനിയന്ത്രണവും വളര്‍ത്തുവാനുമുള്ള അവസരമാവും ലഭിക്കുക.


പ്രാര്‍ത്ഥനാ ജീവിതവും, കരുണയും, സാമൂഹിക ബോധവും വളര്‍ത്തുവാനും തപസ് ധ്യാനം ശുശ്രുഷകള്‍ അനുഗ്രഹദായകമാവും.


ഒക്ടോബര്‍ 10 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ സമാപിക്കും. തപസ് ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ രെജിസ്റ്റര്‍ ചെയ്യുവാനും ദൈവീക കൃപയുടെ വിളനിലമായ തപസ് ധ്യാന ശുശ്രുഷകളില്‍ സീറ്റുകള്‍ ഉറപ്പാക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.


ആത്മീയ പരിവര്‍ത്തനവും, ദൈവകൃപയിലുള്ള ആശ്രയത്വവും, ഏകാഗ്രതയും ആര്‍ജ്ജിക്കുവാന്‍ അനുഗ്രഹദായകമായ തപസ് ധ്യാനത്തിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.


Claret Centre, Buckden Towers, High Street, Buckden, Saint Neots, Cambridge, PE19 5TA


Registration Link:

https://docs.google.com/forms/d/e/1FAIpQLSeQ7uWDtZiNu7X4VqNNcNZC_n0hWfJAKb5PkM9kqn_jZIxVLg/viewform


Other News in this category



4malayalees Recommends