ഒമാനിലെ ശിനാസില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

ഒമാനിലെ ശിനാസില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ശിനാസ് വിലായത്തില്‍ കാറിന് തീ പിടിച്ച് സ്വദേശി പൗരന്‍ മരിച്ചു.

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അഗ്നി ശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

അപകട കാരണം വ്യക്തമല്ല. വാഹനങ്ങളിലെ തീ പിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends