ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു

ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു
ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള യുറാനസ് സ്റ്റാര്‍ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാന്‍ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത 'യുറേനസ് സ്റ്റാര്‍' എന്ന കമ്പനിയുടെ കുപ്പിവെള്ളം കുടിച്ചതാണ് വിഷബാധയ്ക്ക് കാരണം. സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ വിഷാംശം കലര്‍ന്നിരുന്നു എന്ന് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, 'യുറേനസ് സ്റ്റാര്‍' ബ്രാന്‍ഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളില്‍ നിന്ന് ഉടന്‍ പിന്‍വലിച്ചു. കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ, ഇറാനില്‍ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളങ്ങളുടെയും ഇറക്കുമതി ഒമാന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.'യുറേനസ് സ്റ്റാര്‍' ബ്രാന്‍ഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികാരികളെ അറിയിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends