ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു ; മധ്യപ്രദേശില്‍ മാത്രം മരിച്ചത് 11 കുട്ടികള്‍

ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു ; മധ്യപ്രദേശില്‍ മാത്രം മരിച്ചത് 11 കുട്ടികള്‍
ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മധ്യപ്രദേശില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് മധ്യപ്രദേശില്‍ രണ്ടു കുട്ടികള്‍ കൂടി മരിച്ചത്. ചുമ മരുന്ന് കഴിച്ചുള്ള മരണ സംഖ്യ ഇതോടെ ഉയര്‍ന്നു. മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.


ഇതിനിടെ, തെലങ്കാനയിലും കോള്‍ഡ്‌റിഫ് ചുമ മരുന്ന് നിരോധിച്ചു. അതേസമയം, സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതല്‍ അസാധാരണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും മധ്യപ്രദേശില്‍ മരണ കാരണം കണ്ടെത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആരോപിച്ചു. ബ്രേക്ക് ഓയില്‍ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നല്‍കിയെന്നും കമല്‍നാഥ് ആരോപിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എഎപിയും വിമര്‍ശിച്ചു. അതേസമയം, കിഡ്‌നി പ്രശ്‌നങ്ങളാണ് മരണ കാരണം എന്ന് കണ്ടെത്തിയത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണെന്ന വിവരവും പുറത്തുവന്നു. കിഡ്‌നി പ്രശ്‌നങ്ങളാണ് മരണ കാരണം എന്ന നാഗ്പൂരില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് അധികൃതര്‍ നടപടി തുടങ്ങിയതെന്നുമാണ് വിവരം. അതേസമയം, മരിച്ച കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടത്തിന് ബന്ധുക്കള്‍ അനുമതി നല്‍കിയില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

Other News in this category



4malayalees Recommends