വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിജയ് ദുരന്ത ഭൂമിയായ കരൂരിലേക്ക്
ടിവികെ അധ്യക്ഷന്‍ വിജയ് ഈയാഴ്ച കരൂരില്‍ എത്തും. എന്നാല്‍, സന്ദര്‍ശനത്തിന് പൊലീസിന്റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. അതേസമയം വിജയ്‌യുടെ അറസ്റ്റ് ആലോചനയില്‍ ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. അപകടതിനുപിന്നാലെ കരൂരില്‍ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ് ദുരന്തഭൂമിയിലേക്ക് ഉടന്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി തേടി പൊലീസിനെയോ മദ്രാസ് ഹൈക്കോടതിയേയോ സമീപിച്ചിരുന്നില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കളുടെയെല്ലാം ദേശീയ നേതാക്കള്‍ അടക്കം വന്നുപോയിട്ടും വിജയ് നീലങ്കരയിലെ വീട്ടില്‍ തുടരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു.
വിജയ്‌യുടെ നേതൃപാടവത്തെ അടക്കം കോടതി ചോദ്യം ചെയ്തടോടെയാണ് പെട്ടെന്നുള്ള നീക്കങ്ങള്‍. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരില്‍ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കള്‍ നല്‍കുന്ന സൂചന. മരണം അടഞ്ഞവരുടെ കുടുംബാംഗങ്ങളെ ടിവികെ നേതാക്കള്‍ ബന്ധപ്പെട്ടു തുടങ്ങി. വിജയ് വരും മുന്‍പ് വീടുകള്‍ സന്ദര്‍ശിക്കരുതെന്ന നിര്‍ദേഹം കരൂര്‍ വെസ്റ്റ് ജില്ലാ ഘടകത്തിനു ലഭിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, വിജയ്‌ക്കെതിരെ ഉടന്‍ നടപടി ഇല്ലെന്ന സൂചനയാണ് മന്ത്രിമാര്‍ നല്‍കിയത്.