ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീണ്‍ സോണി, മരണകാരിയായ കോള്‍ഡ്രിഫ് സിറപ്പ് കുട്ടികള്‍ക്ക് എഴുതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ചത്. ഇവര്‍ക്കെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഈ സിറപ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പില്‍ 48.6 ശതമാനം ബ്രേക്ക് ഓയില്‍ അടങ്ങിയെന്നായിരുന്നു കണ്ടെത്തല്‍.
രാജ്യത്താകെ 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. തെലങ്കാനയിലും കോള്‍ഡ്‌റിഫ് ചുമ മരുന്ന് നിരോധിച്ചു.