പ്രവാസികളുടെ കുടുംബ വീസയും കുട്ടികളുടെ ഐഡി കാര്‍ഡും ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും ഒമാനില്‍ ഇനി കൂടുതല്‍ രേഖകള്‍ ആവശ്യം. കഴിഞ്ഞ ദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്.
കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിന് ഓര്‍ജിനല്‍ പാസ്‌പോര്‍ട്ട്, വീസ പേജ് പകര്‍പ്പ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഹാജരാക്കണം.
പുതുക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഇരുവരും ഹാജരാകണം. പങ്കാളിയുടെ വീസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ്, ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഓര്‍ജിനല്‍ പാസ്‌പോര്‍ട്ടുകള്‍ എന്നിവ ഹാജരാക്കണം. ഭര്‍ത്താവും ഭാര്യയും ഹാജരാകണം.