വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ പരിശോധിക്കാനൊരുങ്ങി ബഹ്റൈന്‍. പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച സേവനം ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് എംപിമാര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ യോഗ്യതകള്‍ അവര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.
ജോലിക്ക് പ്രവേശിക്കും മുന്‍പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ യാഥാര്‍ത്ഥമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു വേണ്ടി ഒരു സമിതിക്ക് രൂപം നല്‍കണമെന്നാണ് ആവശ്യം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടുന്ന കേസുകള്‍ രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.