പുരുഷനായി മാറി വിവാഹം കഴിക്കാമെന്ന ടീച്ചറിന്റെ വാഗ്ദാനം ; വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ
12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപികയ്ക്ക് പോക്‌സോ കോടതി 20 വര്‍ഷം കഠിന തടവു ശിക്ഷ വിധിച്ചു. തൂത്തുകുടി സ്വദേശിനി ബി ജയസുധയ്ക്കാണ് ശിക്ഷ ലഭിച്ചത്. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനാകാമെന്നും ജയസുധ വിദ്യാര്‍ത്ഥിനിക്ക് ഉറപ്പു നല്‍കിയ ശേഷമായിരുന്നു പീഡനം.
ചെന്നൈയില്‍ അധ്യാപികയായിരുന്ന ജയസുധ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്‌കൂള്‍ കായിക മേളയില്‍ വച്ചാണ് വിദ്യാര്‍ത്ഥിയോട് അടുത്തത്. പിന്നീല്‍ അവര്‍ സ്‌കൂളിന് അടുത്തുള്ള വീട്ടിലേക്ക് താമസം മാറി. കുട്ടികളെ അവിടെ കൂട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്തു.വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്തിയിട്ടില്ലെന്ന് രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.