നാടോടി ബാലികയെ ബലാത്സംഗം ചെയ്തു കൊന്നു ; പ്രതിയെ പൊലീസ് വെടിവെച്ച് പിടിച്ചു
മൈസൂരുവില്‍ നാടോടി ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ചു പിടിച്ചു. മൈസൂരു സിദ്ധിലിംഗപുര സ്വദേശി കാര്‍ത്തിക്കിനെയാണ് കാലില്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്തത്. ദസറോയനുബന്ധിച്ച് നഗരത്തില്‍ ബലൂണ്‍ വില്‍പ്പനയ്‌ക്കെത്തിയ കുടുംബത്തിലെ 10 വയസ്സുകാരിയെ ഉറങ്ങിക്കിടക്കുന്നിടത്തു നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ ഉണര്‍ന്ന കുട്ടിയുടെ അച്ഛനാണ് മകളെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. കൊലപാതകത്തിന് ശേഷം കൊല്ലഗലിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന പൊലീസ് സംഘത്തിനു നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മറ്റൊരു പീഡന കേസില്‍ ജയിലിലായിരുന്ന പ്രതി നാലു മാസം മുമ്പാണ് പുറത്തിറങ്ങിയത്.