അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ പാരജയം പോലെ രാഘോപൂരില്‍ തേജ്വസിയും പരാജയപ്പെടും: പ്രശാന്ത് കിഷോര്‍
2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റതിന് സമാനമായ സാഹചര്യം ആര്‍ജെഡിയുടെ കോട്ടയായ രാഘോപൂര്‍ മണ്ഡലത്തില്‍ തേജസ്വി യാദവിനും സംഭവിക്കുമെന്ന് ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ലാലു പ്രസാദ് യാദവിന്റെയും റാബറി ദേവിയുടെയും വിജയങ്ങള്‍ക്ക് പല തവണ സാക്ഷിയായിട്ടുള്ള വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരായ പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം.
'2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധിയെ പോലെ തേജ്വസിക്ക് രാഘോപൂരില്‍ കൂടാതെ മറ്റൊരിടത്ത് കൂടി മത്സരിക്കേണ്ടതായി വരും' പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നിലവില്‍ 51 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയെങ്കിലും പ്രശാന്തിന്റെ പേര് ഇതിലുണ്ടായിരുന്നില്ല. പ്രശാന്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നവംബര്‍ ആറിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ജന്‍ സൂരജ്.