കാമുകിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു; പ്രണയം തെളിയിക്കാന്‍ വിഷം കഴിച്ച യുവാവ് മരിച്ചു

കാമുകിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു; പ്രണയം തെളിയിക്കാന്‍ വിഷം കഴിച്ച യുവാവ് മരിച്ചു
ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ കാമുകിയോടുള്ള പ്രണയം തെളിയിക്കാന്‍ വിഷം കഴിച്ച 20 വയസ്സുകാരന്‍ മരിച്ചു. കൃഷ്ണ കുമാര്‍ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. ഒരു പെണ്‍കുട്ടിയുമായി കൃഷ്ണ കുമാര്‍ പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബം കൃഷ്ണ കുമാറിനോട് അവരുടെ വീട്ടിലേക്കെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൃഷ്ണ കുമാര്‍ ഇവരുടെ വീട്ടിലെത്തി.

മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാര്‍ത്ഥം കഴിക്കാന്‍ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായും യുവാവ് പദാര്‍ത്ഥം കഴിച്ചതോടെ അവശനിലയിലായെന്നുമാണ് ആരോപണം. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ മകനെ യുവതിയുടെ കുടുംബം നിര്‍ബന്ധിച്ചെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends