ബഹ്റൈന്‍ ലാല്‍കെയേഴ്സ്, പദ്മഭൂഷണ്‍ മോഹന്‍ലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും 2025-ലെ ഓണാഘോഷവും സംയുക്തമായി ,,ഹൃദയപുര്‍വ്വം തുടരും ലാലേട്ടന്‍'' എന്നപേരില്‍ ഉജ്ജ്വലമായ ആഘോഷ പരിപാടികള്‍ സംഘടിച്ചു.
സല്‍മാനിയയിലെ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റില്‍ വച്ച് നടന്ന ചടങ്ങ് മാധ്യമപ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. ലാല്‍കെയേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഫൈസല്‍ എഫ്. എം അധ്യക്ഷനായിരുന്നു. മോഹന്‍ലാലിനെ രണ്ടു തവണ ബഹ്റൈനില്‍ എത്തിച്ച പ്രമുഖ ഈവന്റ് ഓര്‍ഗനൈസര്‍ മുരളീധരന്‍ പള്ളിയത്തിനെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് മോഹന്‍ലാലിനു ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു . സിനിമ താരം സന്ധ്യ , സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദി പറഞ്ഞു .
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, ഓണക്കളികള്‍, എന്നിവ അരങ്ങേറി. അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണസദ്യ ഒരുക്കിയിരുന്നു. കെ.പി.എ സിംഫണി അവതരിപ്പിച്ച മോഹന്‍ലാല്‍ ഹിറ്റ് ഗാനങ്ങളുടെ ഗാനോപഹാരം പരിപാടിക്ക് പകിട്ടേറ്റി. വൈസ് പ്രസിഡന്റ് അരുണ്‍ തൈക്കാട്ടില്‍, ജെയ്‌സണ്‍, ജോയിന്‍ സെക്രട്ടറി വിഷ്ണു വിജയന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിപിന്‍, ബിബിന്‍, നിധിന്‍ തമ്പി, തുളസിദാസ്, ഷാന്‍, അമല്‍, വൈശാഖ്, ബേസില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.