സ്വകാര്യത ലംഘിച്ചു ; ഒമാനില്‍ അപകട ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി അറസ്റ്റില്‍

സ്വകാര്യത ലംഘിച്ചു ; ഒമാനില്‍ അപകട ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി അറസ്റ്റില്‍
അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകട സംഭവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കുന്ന വീഡിയോ റെക്കോര്‍ഡു ചെയ്തു പ്രചരിപ്പിച്ചതിനാണ് അല്‍ വുസ്ത ഗവര്‍ണറേറ്റ് കമാന്‍ഡ് ഏഷ്യക്കാരനായ ആളെ അറസ്റ്റ് ചെയ്തത്.

രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍പ്പെട്ട ഇരകളേയും അപകട സ്ഥലവും വീഡിയോയില്‍ ചിത്രീകരിച്ചതായും ആര്‍ ഒപി അറിയിച്ചു. ഈ പ്രവൃത്തി സ്വകാര്യതയുടേയും പൊതു മര്യാദയുടേയും ലംഘനമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

Other News in this category



4malayalees Recommends