World

ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം ; യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും
യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് തുടരെ ആക്രമിക്കാന്‍ ഹൂതികള്‍ ശ്രമിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി. യെമന്‍ തലസ്ഥാനമായ സനായിലും, ചെങ്കടല്‍ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമര്‍ നഗരം, ഹൂതി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും

More »

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരന്‍ ഡോര്‍ തുറന്ന് താഴേക്ക് ചാടി; ദുബൈ വിമാനം വൈകിയത് ആറ് മണിക്കൂറോളം
വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വാതില്‍ ബലമായി തുറന്ന് പുറത്തേക്ക് ചാടി. കാനഡയിലെ ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ജനുവരി എട്ടാം തീയ്യതി ദുബൈയിലേക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് ചാടിയത്. മറ്റ് യാത്രക്കാരോടൊപ്പം വിമാനത്തില്‍ കയറിയ

More »

അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കും, വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാല്‍ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തില്‍ താന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത്

More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായി, 30 കാരനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ. അലബാമയിലെ മൊബൈലിലാണ് സംഭവം. അലക്‌സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഭാ നേതൃത്വം അലക്‌സ് ക്രോയുടെ വൈദിക പട്ടം തിരിച്ചെടുത്തത്. സഭയുമായി

More »

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. ഹേവാര്‍ഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി. കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിലും, സമീപമുള്ള ശിവദുര്‍ഗ ക്ഷേത്രത്തില്‍ മോഷണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവുമാണ്

More »

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരുക്ക്
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്‌കൂളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്ത്. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പാണ് വെടിവെപ്പ് നടന്നത്. അവധിക്ക് ശേഷം പുതിയ സെമസ്റ്റര്‍ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ്

More »

ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊലപ്പെടുത്തിയത് ലെബനനിലെ വ്യോമാക്രമണത്തില്‍
ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സായുധ വിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ദക്ഷിണ ബൈറൂത്തിലെ മശ്‌റഫിയ്യയില്‍

More »

ജപ്പാനില്‍ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങള്‍, ഇന്നും ശക്തമായ പ്രകമ്പനങ്ങള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജപ്പാനില്‍ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 പേരുടെ മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി. തകര്‍ന്ന കെട്ടിടങ്ങള്‍, തുറമുഖത്ത് മുങ്ങിയ ബോട്ടുകള്‍ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന്

More »

ഒന്‍പത് ഉന്നത ജനറലുമാരെ പുറത്താക്കി ചൈന; നൂറുകണക്കിന് ഉദ്യോഗസ്ഥരെ അപ്രത്യക്ഷരാക്കി സീ ജിന്‍പിംഗ് അധികാരം ഉറപ്പിക്കല്‍ തുടരുന്നു
സുപ്രധാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഒതുക്കുന്ന പരിപാടി ചൈനയില്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഒന്‍പത് ഉന്നത ജനറലുമാരെയാണ് ചൈന പുറത്താക്കിയത്. സ്റ്റാലിന്‍സ്‌റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് സീ ജിന്‍പിംഗ് നിരവധി ഉന്നത കമ്മാന്‍ഡര്‍മാരെ ആ പദവിയില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. ഒന്‍പത് ഉന്നത കമ്മാന്‍ഡര്‍മാരെയും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിന്നും

More »

'കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ച് കമ്പനികള്‍ , വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ്

യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു

ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്‌ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് 'എക്‌സി'ല്‍ കുറിപ്പിട്ടത്.

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും

അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്.

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം

പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന്

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത