ഒന്‍പത് ഉന്നത ജനറലുമാരെ പുറത്താക്കി ചൈന; നൂറുകണക്കിന് ഉദ്യോഗസ്ഥരെ അപ്രത്യക്ഷരാക്കി സീ ജിന്‍പിംഗ് അധികാരം ഉറപ്പിക്കല്‍ തുടരുന്നു

ഒന്‍പത് ഉന്നത ജനറലുമാരെ പുറത്താക്കി ചൈന; നൂറുകണക്കിന് ഉദ്യോഗസ്ഥരെ അപ്രത്യക്ഷരാക്കി സീ ജിന്‍പിംഗ് അധികാരം ഉറപ്പിക്കല്‍ തുടരുന്നു
സുപ്രധാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഒതുക്കുന്ന പരിപാടി ചൈനയില്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഒന്‍പത് ഉന്നത ജനറലുമാരെയാണ് ചൈന പുറത്താക്കിയത്. സ്റ്റാലിന്‍സ്‌റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് സീ ജിന്‍പിംഗ് നിരവധി ഉന്നത കമ്മാന്‍ഡര്‍മാരെ ആ പദവിയില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു.

ഒന്‍പത് ഉന്നത കമ്മാന്‍ഡര്‍മാരെയും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവിധ സൈനിക ഡിവിഷനുകളില്‍ നിന്നുള്ള പ്രധാനപ്പെട്ട സൈനിക മേധാവികളെയാണ് സീ ജിന്‍പിംഗിന്റെ ഉത്തരവില്‍ നീക്കം ചെയ്തിരിക്കുന്നത്.

ഇവരെ എന്തിനാണ് പുറത്താക്കിയതെന്ന് വിശദീകരണം നല്‍കിയിട്ടില്ല. രാഷ്ട്രീയ എതിരാളികളെയും, തന്റെ നേതൃത്വത്തിന് ഭീഷണിയാകുന്ന കാഴ്ച്ചപ്പാടുകള്‍ പുലര്‍ത്തുന്നവരെയും ഒഴിവാക്കുന്ന സീ ജിന്‍പിംഗിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ കരുതുന്നു. കൂട്ടമായി ഉന്നത ജനറലുമാരെ പുറത്താക്കുന്നത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ദുര്‍ബലപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്.

ആഴത്തില്‍ ഒളിഞ്ഞ് കിടക്കുന്ന അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചൈനീസ് നേതാവിന് തന്നെ ഭീഷണിയായി മാറുമെന്ന് കരുതുന്നവരുമുണ്ട്. ചൈനീസ് പ്രതിരോധ മേഖലയില്‍ വന്‍തോതില്‍ അഴിമതി നിലനില്‍ക്കുന്നതായി ടാംകാംഗ് യൂണിവേഴ്‌സിറ്റിയിലെ ചൈന സൈനിക വിദഗ്ധന്‍ ലിന്‍ യിംഗ് യൂ പറഞ്ഞു.

ആയുധ വ്യാപാരവും തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സീയുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് യൂ കൂട്ടിച്ചേര്‍ക്കുന്നു. 2050ഓടെ ചൈനാസ് സൈന്യത്തെ ലോകോത്തരമായി മാറ്റാന്‍ ആധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സീ ബില്ല്യണുകള്‍ ഇറക്കുന്നുണ്ട്.


Other News in this category



4malayalees Recommends