പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുട്ടി വ്‌ലോഗറായ മുഹമ്മദ് ഷിറാസിന്റെ ദിനം പ്രതിയുള്ള വ്‌ലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുഹമ്മദ് ഷിറാസിന് 1.57 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ബുധനാഴ്ച പങ്കുവെച്ച ഒരു വിഡിയോ മുഹമ്മദ് ഷിറാസിന്റെ ഫോളോവേഴ്‌സിന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. തന്റെ യൂട്യൂബിലെ അവസാന വ്‌ലോഗാണിതെന്ന് പറഞ്ഞാണ് മുഹമ്മദ് ഷിറാസ് തന്റെ വിടവാങ്ങല്‍ പ്രഖ്യാപിക്കുന്ന 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്.
മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട പാക്കിസ്ഥാനിലെ ഖപ്ലുവില്‍ നിന്നാണ് കുട്ടിയുടെ വിഡിയോ തുടങ്ങുന്നത്. വ്‌ലോഗിംഗിന് പകരം തന്റെ പഠനത്തിന് പ്രധാന്യം നല്‍ക്കണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നതെന്നും അത് കൊണ്ടാണ് താന്‍ വ്‌ലോഗ് നിര്‍ത്തുന്നതെന്നും കുട്ടി പറയുന്നു. തന്റെ കുടുംബത്തെക്കുറിച്ചും ദൈനംദിന ജീവിതത്തെക്കുറിച്ചും ഇളയ സഹോദരിയെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. തനിക്ക് വ്‌ലോഗുകള്‍ നിര്‍മ്മിക്കാനിഷ്ടമാണെന്നും എന്നാല്‍ ഇത് തന്റെ അവസാന വ്‌ലോഗാണെന്നും ഇനി വ്‌ലോഗ് ചെയ്യില്ലെന്നും കുട്ടി പറയുന്നുണ്ട്.
ഷിറാസിന്റെ 'അവസാന വ്‌ലോഗ്' സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു, യൂട്യൂബില്‍ 600,000ത്തിലധികം ആളുകള്‍ കണ്ടു. കമന്റുകള്‍ കൊണ്ട് സോഷ്യല്‍ ലോകം നിറഞ്ഞു. ഷിറാസ് 2022ലാണ് യൂട്യൂബില്‍ 'ഷിറാസി വില്ലേജ് വ്‌ലോഗ്‌സ്' എന്ന പേരില്‍ ചാനല്‍ ആരംഭിച്ചത്. ഥീൗഠൗയല സില്‍വര്‍ പ്ലേ ബട്ടണ്‍ കുട്ടിക്ക് ലഭിച്ചിരുന്നു.