ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം ; യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും

ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം ; യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും
യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് തുടരെ ആക്രമിക്കാന്‍ ഹൂതികള്‍ ശ്രമിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി.

യെമന്‍ തലസ്ഥാനമായ സനായിലും, ചെങ്കടല്‍ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമര്‍ നഗരം, ഹൂതി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി.

ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചിട്ടുണ്ട്.

ഈ വിപുലമായ നയതന്ത്ര പ്രചാരണത്തിനും ഹൂതി വിമതരുടെ വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണം രൂക്ഷമായതിനും പിന്നാലെയാണ് ഇന്നത്തെ പ്രതിരോധ നടപടി. ഈ ടാര്‍ഗെറ്റഡ് സ്‌ട്രൈക്കുകള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ വാണിജ്യ റൂട്ടുകളിലൊന്നില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ ശത്രുക്കളായ അഭിനേതാക്കളെ അനുവദിക്കില്ല എന്നതിന്റെ വ്യക്തമായ സന്ദേശമാണ്. നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് ബെഡന്‍ വ്യക്തമാക്കി.




Other News in this category



4malayalees Recommends