World

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു; കനത്തവില നല്‍കേണ്ടി വരുമെന്ന് ഇറാന്‍
സിറിയയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പോരാട്ടം കനക്കുമെന്ന് മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ, ഇസ്രയേല്‍ ചെയ്ത ഈ ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചത്. സിറിയയില്‍ ഇറാന്‍ സൈന്യത്തെ വിന്യസിക്കുന്നത് തടസപ്പെടുത്തുന്ന നടപടിയെടുക്കുന്ന ഇസ്രയേല്‍ പക്ഷേ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ശിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് പ്രാന്തപ്രദേശത്ത് സെയ്‌നാബിയാ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ

More »

അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മ അറസ്റ്റില്‍
അമേരിക്കയില്‍  10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോള്‍ റൂമിലേക്കെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുട്ടിയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരിയായ  പ്രിയങ്ക തിവാരി (33)യെ പൊലീസ്

More »

ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കിയിട്ടേ പിന്‍വാങ്ങൂ; ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
ഇസ്രയേല്‍ പരമാധികാരമുള്ള രാജ്യമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരു രാജ്യത്തിന്റെയും സമ്മര്‍ദ്ദം തങ്ങള്‍ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അവസാനത്തെ ഹമാസ് തീവ്രവാദിയെയും ഇല്ലാതാക്കിയ ശേഷമെ ഇസ്രയേല്‍ യുദ്ധമുഖത്ത് നിന്നും പിന്മാറൂ. ഗാസയില്‍ ഇപ്പോള്‍ നടത്തുന്ന നടപടികളില്‍ യുഎസ് സമ്മര്‍ദമില്ല. യുദ്ധം തുടരുന്നതില്‍നിന്ന് ഇസ്രയേലിനെ യുഎസ് തടഞ്ഞെന്ന

More »

യുഎസില്‍ ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച കറുത്ത വര്‍ഗക്കാരിയുടെ വീട്ടിലെത്തിയ പൊലീസ് തര്‍ക്കത്തിനിടെ വെടിവച്ചു കൊന്നു ; പരാതിയുമായി കുടുംബം
ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാന്‍ വിളിച്ച യുവതിയുടെ വീട്ടിലെത്തിയ പൊലീസ് തര്‍ക്കത്തിനിടെ വെടിവച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് സംഭവം. പൊലീസ് എമര്‍ജന്‍സി ഹെല്‍പ്പ് നമ്പരായ 911 ല്‍ വിളിച്ച് പരാതി പറഞ്ഞ 27 കാരിയാണ് കൊല്ലപ്പെട്ടത്.  ലങ്കാസ്റ്ററിലുള്ള ഈസ്റ്റ് അവന്യൂവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍

More »

ഇന്ത്യന്‍ യാത്രക്കാരുള്‍പ്പെട്ട വിമാനം തടഞ്ഞുവച്ച സംഭവം; രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ഫ്രഞ്ച് പൊലീസ്
മുന്നൂറിലധികം ഇന്ത്യന്‍ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. യാത്രക്കാരായ രണ്ട് പേരെയാണ് ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനമാണ് മനുഷ്യക്കടത്തെന്ന് സംശയിച്ച് തടഞ്ഞുവച്ചത്. റുമാനിയയില്‍ നിന്നുള്ള ലെജന്‍ഡ് എയര്‍ലൈന്‍സ് ചാര്‍ട്ടര്‍ ചെയ്ത

More »

ഗാസയില്‍ അഞ്ചേമുക്കാല്‍ ലക്ഷം പേര്‍ പട്ടിണിയില്‍ ; ഈ സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും വിലയിരുത്തല്‍
ഗാസയില്‍ നാലിലൊന്ന് ആളുകളും പട്ടിണിയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുദ്ധം അഫഗാനിസ്ഥാനിലും യെമനിലും ഉണ്ടാക്കിയ ഭക്ഷ്യ ക്ഷാമത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഗാസയില്‍ 5.76 ലക്ഷം പേര്‍ പട്ടിണിയിലാണെന്നും യുഎന്‍ പറയുന്നു. ജീവകാരുണ്യ സഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണി ദുരന്തത്തിലേക്ക് തള്ളിവിടുന്ന

More »

പിതാവിനെ കൊലപ്പെടുത്തിയ ശേഷം യൂണിവേഴ്‌സിറ്റിയിലേക്ക് ; 24 കാരനായ അക്രമിയുടെ വെടിയേറ്റ് പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു
ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയില്‍ അക്രമിയുടെ വെടിയേറ്റ് പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഡേവിഡ് എന്ന 24 വയസുകാരനാണ് വെടിവെച്ചത്. യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.45 നായിരുന്നു സംഭവം. അച്ഛനെ കൊന്നശേഷമാണ് അക്രമി സര്‍വകലാശാലയിലേക്ക്

More »

പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ല, തങ്ങള്‍ സ്വന്തം കാലില്‍ വെടിവയ്ക്കുകയായിരുന്നു ; നവാസ് ഷെരീഫ്
പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ലെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ സ്വന്തം കാലില്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാക് മുന്‍ പ്രധാനമന്ത്രി. യഥാര്‍ത്ഥത്തില്‍ തങ്ങള്‍

More »

ഭൂമിക്കടിയില്‍ നാല് കിലോമീറ്റര്‍, വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും; ഹമാസിന്റെ വമ്പന്‍ തുരങ്കം കണ്ടെത്തി ഇസ്രയേല്‍
നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഹമാസിന്റെ ഏറ്റവും വലിയ തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്. നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന

More »

'അവസാന വീഡിയോ'; ദുഃഖത്തോടെ വണ്‍ മില്യന്‍ ഫോളോവേഴ്‌സുള്ള പാകിസ്താനിലെ കുട്ടി വ്‌ലോഗര്‍

പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുട്ടി വ്‌ലോഗറായ മുഹമ്മദ് ഷിറാസിന്റെ ദിനം പ്രതിയുള്ള വ്‌ലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുഹമ്മദ് ഷിറാസിന് 1.57 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ബുധനാഴ്ച പങ്കുവെച്ച ഒരു വിഡിയോ മുഹമ്മദ് ഷിറാസിന്റെ ഫോളോവേഴ്‌സിന്റെ ഹൃദയം

ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ സംഭാവന നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ലെന്ന് തുറന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ ; ആഡംബര ജീവിതം ആഘോഷിച്ച യുവതിയ്ക്ക് പിന്നീട് കിട്ടിയത് എട്ടിന്റെ പണി

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ. പിന്നാലെ ആഡംബരം ജീവിതം, ഒടുവില്‍ ബാങ്കുകാര്‍ തന്നെ യുവതിയ്ക്ക് പൂട്ടിട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 32 കാരിയായ സിബോംഗില്‍ മണിയുടെ ബാങ്ക് അക്കൗണ്ടിലാണ് 6.3 കോടി രൂപ അബദ്ധത്തില്‍ ക്രെഡിറ്റായത്. എന്നാല്‍ ബാങ്കില്‍

ബെല്‍ജിയത്തില്‍ 14 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; പ്രതികളില്‍ 11 വയസുകാരനും

ബെല്‍ജിയത്തില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികളെന്ന് കണ്ടെത്തിയ 10 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 11 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് സുഹൃത്തായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഏപ്രില്‍ രണ്ടിനും ആറിനുമിടയില്‍ മൂന്നു വട്ടം പെണ്‍കുട്ടിയെ

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത്