Saudi Arabia

ചൂടുയരുന്നു ; സൗദിയില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ക്ക് അനുമതി
സൗദിയില്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി. നിശ്ചിത പരിധിയിലുള്ളതും കാഴ്ചയെ തടസപ്പെടുത്താത്തുമായ പേപ്പറുകള്‍ ഉപയോഗിക്കാനാണ് അനുമതിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. വാഹനങ്ങളില്‍ 30 ശതമാനം വരെ കട്ടിയുള്ള കൂളിങ് പേപ്പറുകള്‍ പതിപ്പിക്കുന്നതിനാണ് അനുമതി. അതേസമയം നിശ്ചയിച്ച പരിധിയിലും കൂടുതല്‍ അളവിലുള്ള പേപ്പറുകള്‍ ഉപയോഗിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറ് മുതല്‍ തൊള്ളായിരം റിയാല്‍വരെ പിഴയെടുക്കേണ്ടിവരും.   

More »

ജിദ്ദയില്‍ 28 ഏരിയകളിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി
ജിദ്ദയില്‍ 28 ഏരിയകളിലെ കെട്ടിടങ്ങള്‍ ഇതുവരെ പൊളിച്ച് മാറ്റി. നഗര വികസനത്തിനായി കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്ന ഷെഡ്യൂളില്‍ ഒരു മാറ്റവും ഇനി ഉണ്ടാകില്ലെന്നു നഗരസഭ അറിയിച്ചു  നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന ജോലി ഷെഡ്യൂള്‍ ചെയ്ത പ്രകാരം തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് നഗരസഭ അറിയിച്ചു. ചില ഏരിയകളില്‍ പൊളിച്ച് നീക്കുന്നത് ഇനിയും

More »

ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് സൗദിയില്‍ മരിച്ചത്. 10 വര്‍ഷമായി റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ ഹെല്‍പ്പറായി ജോലിചെയ്ത്‌വരികയായിരുന്നു. രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

More »

ജോ ബൈഡന്‍ ഇന്ന് സൗദി അറേബ്യയിലെത്തും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സൗദി അറേബ്യയിലെത്തും. ഇസ്രയേലില്‍ നിന്നാണ് അദ്ദേഹം ജിദ്ദയില്‍ എത്തുന്നത്. സൗഹൃദ രാജ്യങ്ങളായ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചരിത്രപരമായ  പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ബൈഡന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. സൗദി ഭരണാധികാരി

More »

സൗദിയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാര്‍ മരിച്ചു: മരിച്ചത് മൂന്ന് വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍
സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഇന്ത്യക്കാരാണ് മരിച്ച അഞ്ചുപേരും.മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. പെരുന്നാളാ ഘോഷം കഴിഞ്ഞ് മടങ്ങിവരവേ ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ലക്‌നൗ സ്വദേശികളായ അയാന്‍ മുഹമ്മദ് നിയാസ്, അനസ് മുഹമ്മദ്, ഇക്ര മുഹമ്മദ് നിയാസ്, ഇന്നായത്ത് അലി, തൗഫീഖ് ഖാന്‍ എന്നിവരാണ്

More »

ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും ; തീര്‍ഥാടകര്‍ക്ക് ഇനി മടക്കയാത്രയുടെ നാളുകള്‍
ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്നലെ കര്‍മങ്ങള്‍ അവസാനിപ്പിക്കാത്ത തീര്‍ഥാടകരെല്ലാം ഇന്ന് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനായില്‍ നിന്നു മടങ്ങും. തീര്‍ഥാടകര്‍ക്ക് ഇനി മടക്കയാത്രയുടെ നാളുകളാണ്. 6 ദിവസം നീണ്ടു നിന്ന ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ജംറകളില്‍ നടക്കുന്ന കല്ലേറ് കര്‍മം നിര്‍വഹിച്ച് തീര്‍ഥാടകര്‍ മിനയോട് വിടപറയും.

More »

അനധികൃത പുകയില ഫാക്ടറി; സൗദിയില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും
സൗദി അറേബ്യയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പുകയില ഫാക്ടറി സൗദി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയായ സൗദി പൗരന് ഒരു വര്‍ഷം ജയില്‍ശിക്ഷയും ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശികളുമായ 10 പേര്‍ക്ക് ആറു മാസം വീതം തടവുശിക്ഷയും വിധിച്ചു. ദമ്മാം ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.  പ്രതികള്‍ക്കെല്ലാം വന്‍തുക പിഴ ചുമത്തിയിട്ടുണ്ട്. ആകെ 720000 റിയാലാണ് പിഴ

More »

സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്
സ്‌കൂള്‍ അവധിയും പെരുന്നാള്‍ അവധിയും ഒന്നിച്ചെത്തിയതോടെ സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. സ്‌കൂള്‍ അവധിയും പെരുന്നാള്‍ അവധിയും ഒരുമിച്ചെത്തിയതാണ് നിരക്ക് വര്‍ധിക്കാനിടയാക്കിയത്. ഹജ്ജ് അവധി ദിനങ്ങളിലെ ബുക്കിംഗുകള്‍ക്കാണ് നിരക്കില്‍ വലിയ

More »

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം
സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. അടുത്ത ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാന്‍ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.  ദക്ഷിണ സൗദിയിലെ ജീസാന്‍ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തില്‍ പൊടിനിറഞ്ഞത് മൂലം കാഴ്ച

More »

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ