Saudi Arabia

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലൂടെ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രവാസി യുവാവ് സൗദിയില്‍ അറസ്റ്റില്‍
 സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലൂടെ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രവാസി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ മക്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്!തത്. ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ളയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശമായ വാക്കുകള്‍ ഉപയോഗിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.  

More »

വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാന്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാന്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്ബന്ധമാക്കാനൊരുങ്ങി സൗദി . സൗദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 81 പ്രൊഫഷനുകളിലെ തൊഴിലാളികള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. 2023 ജൂണ്‍ ഒന്നു മുതലാണ് ഈ തീരുമാനം

More »

മോപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ ; വന്‍ മയക്കുമരുന്ന് കടത്തു തടയാന്‍ ശ്രമം
സൗദി അറേബ്യയിലേക്ക് ലഹരി വസ്തുക്കള്‍ കടത്താനുള്ള ശ്രമം അധികൃതരുടെ പരിശോധനയില്‍ വിഫലമായി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കൊണ്ടുവന്ന 22,50,000 ആംഫിറ്റമിന്‍ ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. നിലം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന മോപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്

More »

സ്‌പോര്‍ട്‌സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
റിയാദിന് സമീപം ചെറു സ്‌പോര്‍ട്‌സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു.  റിയാദിന് വടക്കുള്ള അല്‍തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 'ടെക്‌നാം' ഇനം ചെറു സ്‌പോര്‍ട്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വ്യക്തമാക്കി. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചതായും സൗദി

More »

സൗദി അറേബ്യയില്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
സൗദി അറേബ്യയില്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷം രാവിലെ എട്ടിന് ഉപസ്ഥാനപതി എന്‍. രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. പ്രവാസി കലാകാരന്മാര്‍ ദേശഭക്തി ഗാനം ആലപിച്ചു.  ക്ഷണിക്കപ്പെട്ട അതിഥികള്‍, നയതന്ത്രജ്ഞര്‍, സൗദി പൗരന്മാര്‍, പത്രപ്രവര്‍ത്തകര്‍,

More »

ഹജ് തീര്‍ഥാടകര്‍ ഈ മാസം 13 നുള്ളില്‍ രാജ്യം വിടണമെന്ന് സൗദി ഹജ് ഉമറ മന്ത്രാലയം
ഹജ് തീര്‍ഥാടകര്‍ ഈ മാസം 13 നുള്ളില്‍ രാജ്യം വിടണമെന്ന് സൗജി ഹജ് ഉംറ മന്ത്രാലയം. വിദേശത്തു തീര്‍ത്ഥാടകര്‍ക്കു സേവനങ്ങള്‍ നല്‍കുന്ന തവാഫ കമ്പനികള്‍ തീര്‍ഥാടകരുടെ പുറപ്പെടല്‍ സമയക്രമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ അവസാന സംഘങ്ങളുടെ യാത്ര സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു കമ്പനികള്‍ക്കു മുന്നറിയിപ്പ്

More »

അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി
സൗദി അറേബ്യയിലെ അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. സൗദി സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നുണ്ട്. യാത്രക്കാര്‍ പ്രത്യേകം

More »

സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.  അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന്

More »

സൗദിയില്‍ ഇനി ട്രെയിന്‍ നിയന്ത്രിക്കാന്‍ വനിതകളും
സൗദിയില്‍ ഇനി ട്രെയിന്‍ നിയന്ത്രിക്കാന്‍ വനിതകളും. 31 വനിത ലോക്കോ പൈലറ്റുകളാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യഘട്ട പരിശീലനമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ പരിശീലനം കൂടെ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി

More »

സൗദിയില്‍ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയില്‍ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മഴയുണ്ടാകും. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും ആലിപ്പഴ

സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു

സൗദിയിലെ യാംബുവില്‍ നിന്നും സന്ദര്‍ശക വീസ പുതുക്കുന്നതിനായി ജോര്‍ദാനിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഉംലജിന്റെയും അല്‍ വജ്ഹിന്റെയും ഇടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യന്‍ പൗരന്മാരേയും മറ്റ് അറബ്

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി