സൗദി അറേബ്യയില്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സൗദി അറേബ്യയില്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
സൗദി അറേബ്യയില്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷം രാവിലെ എട്ടിന് ഉപസ്ഥാനപതി എന്‍. രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. പ്രവാസി കലാകാരന്മാര്‍ ദേശഭക്തി ഗാനം ആലപിച്ചു.

ക്ഷണിക്കപ്പെട്ട അതിഥികള്‍, നയതന്ത്രജ്ഞര്‍, സൗദി പൗരന്മാര്‍, പത്രപ്രവര്‍ത്തകര്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എഴുന്നൂറോളം ആളുകള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ'മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികള്‍ക്കുമൊപ്പം സൗദിയിലെ ഇന്ത്യന്‍ മിഷനും പ്രവാസി സമൂഹവും നിരവധി സാംസ്‌കാരിക വാണിജ്യ പരിപാടികള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends