സൗദിയില്‍ ഇനി ട്രെയിന്‍ നിയന്ത്രിക്കാന്‍ വനിതകളും

സൗദിയില്‍ ഇനി ട്രെയിന്‍ നിയന്ത്രിക്കാന്‍ വനിതകളും
സൗദിയില്‍ ഇനി ട്രെയിന്‍ നിയന്ത്രിക്കാന്‍ വനിതകളും. 31 വനിത ലോക്കോ പൈലറ്റുകളാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യഘട്ട പരിശീലനമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ പരിശീലനം കൂടെ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെയാണ് മുഴുവന്‍ പരിശീലനവും പൂര്‍ത്തിയാക്കുന്നത്.

ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ട്രാഫിക് നിയന്ത്രണങ്ങള്‍, തീപിടിത്തം, സുരക്ഷ, ജോലി അപകടങ്ങള്‍, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈ സ്പീഡ് റെയില്‍ നിയന്ത്രിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെന്‍ഫെയും സൗദി റെയില്‍വേ പോളിടെക്‌നിക്കും (എസ്ആര്‍പി) ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.

Other News in this category4malayalees Recommends