Saudi Arabia

പരിശോധന തുടരുന്നു ; സിദിയില്‍ പിടിയിലായത് 13511 പ്രവാസികള്‍
സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,511 നിയമലംഘകരെ  പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 23  മുതല്‍ 29 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.   അറസ്റ്റിലായവരില്‍ 8,073 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ്   3,368  പേരെ പിടികൂടിയത്.  2,070 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 214 പേര്‍. ഇവരില്‍  57  ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 31 ശതമാനം പേര്‍ എത്യോപ്യക്കാരും 12 ശതമാനത്തോളം മറ്റ് വിവിധ

More »

ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഇക്കുറി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാം
ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും മഷാഇര്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കി ഹജ്ജ് മന്ത്രാലയം. ഇതിന് മുമ്പ് ഹാജിമാരില്‍ അധികവും ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് ബസുകളിലായിരുന്നു പോയിരുന്നത്.  മുസ്ദലിഫ, ജംറ, അറഫ, മിന എന്നിവിടങ്ങളിലാണ് ഹജ്ജ് ചടങ്ങുകള്‍ നടക്കുന്നത്. ഹജ്ജ് ദിനങ്ങളില്‍ ഹാജിമാര്‍ക്ക് ഈ സ്ഥലങ്ങളിലേക്ക് യാത്ര

More »

സൗദിയിലേക്ക് മദ്യക്കടത്ത് ; കോട്ടയം സ്വദേശിക്ക് 10.9 കോടി പിഴ
അനധികതമായി ബഹ്‌റൈനില്‍ നിന്നു സൗദിയിലേക്ക് മദ്യം കടത്തിയ കേസില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിന് (26) ദമാം ക്രിമിനല്‍ കോടതി 10.9 കോടി രൂപ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു. കിങ് ഫഹദ് കോസ് വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഷാഹുല്‍മുനീര്‍ ഓടിച്ച ട്രെയ്‌ലറില്‍ നിന്ന് നാലായിരം മദ്യകുപ്പികള്‍ കണ്ടെടുത്ത കേസിലാണ് വിധി. മദ്യകുപ്പികളാണ് ട്രെയ്‌ലറിലെന്ന്

More »

അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തിയാല്‍ രണ്ട് ലക്ഷം പിഴ
അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാല്‍ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാല്‍) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയില്‍ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും

More »

ജിദ്ദ സീസണ്‍ ഇനി അഞ്ച് ദിവസങ്ങള്‍ കൂടി
മേയ് 2ന് ആരംഭിച്ച് അടുത്ത അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം അവസാനിക്കാനിരിക്കുന്ന ജിദ്ദ സീസണ്‍ മെഗാ ഇവന്റുകളില്‍ ഇതുവരെ അമ്പതു ലക്ഷം പോര്‍ സന്ദര്‍ശകരായി എത്തിയതായി റിപ്പോര്‍ട്ട്. 129 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2800 പരിപാടികള്‍ ജിദ്ദ സീസണഇന്റെ ഭാഗമായി നടന്നു. 60 വിനോദ ഗെയിമുകള്‍, 20 കണ്‍സേര്‍ട്ടുകള്‍, നാല് അന്താരാഷ്ട്ര പ്രദര്‍ശനങ്ഹള്‍ തുടങ്ങിയ ഒമ്പതു സ്ഥലങ്ങളിലായിട്ടാണ്

More »

സൗദിയില്‍ ടാക്‌സിയില്‍ പുകവലിച്ചാല്‍ അഞ്ഞൂറ് ദിയാല്‍ പിഴ
സൗദി അറേബ്യയില്‍ ടാക്‌സി കാറുകള്‍ക്കുള്ളില്‍ ഡ്രൈവര്‍മാര്‍ പുകവലിക്കുകയോ യാത്രക്കാരെ പുകവലിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ 500 റിയാല്‍ പിഴ ലഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി.  പബ്ലിക് ടാക്‌സികളും വ്യക്തികള്‍ക്കു കീഴിലെ ടാക്‌സികളുമായും ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങള്‍ പൊതുഗതാഗത അതോറിറ്റി നിര്‍ണയിച്ചു. ഈ നിയമ ലംഘനങ്ങള്‍ക്ക് 500 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ലഭിക്കും.

More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം കൊടുത്താല്‍ 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമാകുന്ന മായം കലര്‍ന്ന ക്ഷണം കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം

More »

ജൂലൈ 19 വരെ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് മാത്രം
മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് 'ഇഅ്തമന്‍നാ' ആപ്പ് വഴി

More »

സൗദി കിരീടാവകാശി തുര്‍ക്കിയില്‍; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കും
തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടാവകാശി ബുധനാഴ്ച തുര്‍ക്കിയില്‍ എത്തിയത്. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തുര്‍ക്കിയിലെത്തിയത്. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യയും

More »

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ