സൗദിയിലേക്ക് മദ്യക്കടത്ത് ; കോട്ടയം സ്വദേശിക്ക് 10.9 കോടി പിഴ
അനധികതമായി ബഹ്‌റൈനില്‍ നിന്നു സൗദിയിലേക്ക് മദ്യം കടത്തിയ കേസില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിന് (26) ദമാം ക്രിമിനല്‍ കോടതി 10.9 കോടി രൂപ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.
കിങ് ഫഹദ് കോസ് വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഷാഹുല്‍മുനീര്‍ ഓടിച്ച ട്രെയ്‌ലറില്‍ നിന്ന് നാലായിരം മദ്യകുപ്പികള്‍ കണ്ടെടുത്ത കേസിലാണ് വിധി. മദ്യകുപ്പികളാണ് ട്രെയ്‌ലറിലെന്ന് അറിയില്ലായിരുന്നുവെന്നാണ് ഷാഹുല്‍മുനീറിന്റെ വാദം. നിരപരാധിത്വം തെളിയിക്കാന്‍ അപ്പീല്‍ കോടതി ഒരു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.