ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഇക്കുറി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാം

ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഇക്കുറി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാം
ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും മഷാഇര്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കി ഹജ്ജ് മന്ത്രാലയം. ഇതിന് മുമ്പ് ഹാജിമാരില്‍ അധികവും ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് ബസുകളിലായിരുന്നു പോയിരുന്നത്.

മുസ്ദലിഫ, ജംറ, അറഫ, മിന എന്നിവിടങ്ങളിലാണ് ഹജ്ജ് ചടങ്ങുകള്‍ നടക്കുന്നത്. ഹജ്ജ് ദിനങ്ങളില്‍ ഹാജിമാര്‍ക്ക് ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. മെട്രോ സൗകര്യം ലഭിക്കുന്നതോടെ ഈ യാത്ര കൂടുതല്‍ എളുപ്പമാവും. ഇതാദ്യമായാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ എല്ലാ തീര്‍ത്ഥാടകര്‍ക്കും മെട്രോയില്‍ യാത്രാചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നത്.

Other News in this category



4malayalees Recommends