ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം കൊടുത്താല്‍ 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം കൊടുത്താല്‍ 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമാകുന്ന മായം കലര്‍ന്ന ക്ഷണം കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയും 10 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ നല്‍കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് പുറമെ നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യും. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ സ്വന്തം ചെലവില്‍ പേരുകള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി

Other News in this category



4malayalees Recommends