Saudi Arabia

സൗദി അറേബ്യയില്‍ പാചകവാതക വില കൂട്ടി
സൗദി അറേബ്യയില്‍ പാചകവാതക വില കൂട്ടി. ഗ്യാസ് സിലിണ്ടര്‍ വിണ്ടും നിറയ്ക്കുന്നതിനുള്ള ചാര്‍ജ്ജ് 18.85 റിയാലായി. നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനിയായ 'ഗ്യാസ്‌കോ' കസ്റ്റമര്‍ കെയര്‍ വിഭാഗമാണ് ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 18.85 റിയാലാക്കിയെന്ന് ട്വീറ്റ് ചെയ്തത്.  വിതരണ സ്റ്റേഷനുകളില്‍നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതില്‍ ഉള്‍പ്പെടില്ല. ജൂണ്‍ 11 മുതല്‍ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുമന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷന്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷന്‍ അറിയാനാകും. ഊര്‍ജ്ജ, ജല ഉല്‍പന്നങ്ങളുടെ നിരക്കുകള്‍ക്ക് അനുസൃതമായാണ് വാര്‍ഷംതോറും സൗദി അറേബ്യയില്‍ ഗ്യാസ്, മണ്ണെണ്ണ

More »

സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലിയെടുക്കുന്നത്. രണ്ടാം സ്ഥാനത്ത് റിയാദും മൂന്നാം സ്ഥാനത്ത് മക്കയുമാണുള്ളത്. യഥാക്രമം 23.47

More »

മൂന്ന് സിംഹങ്ങളെ റിസോര്‍ട്ടില്‍ അനധികൃതമായി വളര്‍ത്തി; സൗദിയില്‍ യുവാവിന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും
റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളര്‍ത്തിയ സൗദി പൗരന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും. തലസ്ഥാനത്തെ ഒരു റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ പാര്‍പ്പിച്ചിരി?ക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫില്‍ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം

More »

മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍. വിദേശ ഹജ് തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതി. പാകിസ്ഥാന്‍, ഇന്തൊനീഷ്യ, മലേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ രാജ്യക്കാരായ ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെത്തിയാല്‍

More »

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധം രേഖപ്പെടുത്തി സൗദി
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൌദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ

More »

സൗദിയില്‍ നിന്ന് അവധിക്ക് പോയി മടങ്ങാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രവേശനവിലക്ക്
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി മടങ്ങാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍. എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവര്‍ക്കാണ് മൂന്നുവര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഴയ സ്‌പോണ്‍സറുടെ പുതിയ

More »

ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
ചേരികള്‍ ഒഴിവാക്കുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്!സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.  കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ

More »

സ്വന്തം കയ്യില്‍ വെടിവെച്ചു; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍
സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തു.  മരുഭൂമി പ്രദേശത്ത് നിന്ന യുവാവ് തന്റെ വലത്തേ കയ്യിലേക്ക് വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് കയ്യില്‍ നിന്ന് രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ തെക്ക്പടിഞ്ഞാറന്‍ സൗദിയിലെ

More »

പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ചു
സൗദി അറേബ്യയിലെ മക്കയില്‍ ജോലിക്കിടെ ക്രെയിന്‍ തലയില്‍ വീണ് ഇന്ത്യന്‍ തൊഴിലാളി മരിച്ചു. മക്ക മസ്!ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകള്‍ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.  ഹോട്ടലുമായി ശുചീകരണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരന്‍. എന്നാല്‍ ഇദ്ദേഹം

More »

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,