മൂന്ന് സിംഹങ്ങളെ റിസോര്‍ട്ടില്‍ അനധികൃതമായി വളര്‍ത്തി; സൗദിയില്‍ യുവാവിന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും

മൂന്ന് സിംഹങ്ങളെ റിസോര്‍ട്ടില്‍ അനധികൃതമായി വളര്‍ത്തി; സൗദിയില്‍ യുവാവിന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും
റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളര്‍ത്തിയ സൗദി പൗരന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും. തലസ്ഥാനത്തെ ഒരു റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ പാര്‍പ്പിച്ചിരി?ക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫില്‍ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി.

മൃഗങ്ങളെ അനധികൃതമായി വളര്‍ത്തുന്നത് സൗദിയില്‍ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അനധികൃതമായി മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണയോ അതില്‍ കൂടുതലോ നിയമലംഘനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവോ 30 മില്യണ്‍ റിയാലില്‍ കൂടാത്ത പിഴയോ ഉള്‍പ്പെടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

Other News in this category



4malayalees Recommends