മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍

മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍. വിദേശ ഹജ് തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതി. പാകിസ്ഥാന്‍, ഇന്തൊനീഷ്യ, മലേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.

ഈ രാജ്യക്കാരായ ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെത്തിയാല്‍ എമിഗ്രേഷനില്‍ കാത്തുനില്‍ക്കാതെ തന്നെ പുറത്തിറങ്ങി ബസില്‍ കയറി താമസ സ്ഥലത്തെത്താം. തീര്‍ത്ഥാടകരുടെ ലഗേജ് അധികൃതര്‍ താമസ സ്ഥലത്ത് നേരിട്ട് എത്തിക്കും. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 2019 ലാണ് മക്ക റോഡ് പദ്ധതി ആരംഭിച്ചത്.

Other News in this category



4malayalees Recommends