Saudi Arabia

മൂന്ന് സിംഹങ്ങളെ റിസോര്‍ട്ടില്‍ അനധികൃതമായി വളര്‍ത്തി; സൗദിയില്‍ യുവാവിന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും
റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളര്‍ത്തിയ സൗദി പൗരന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും. തലസ്ഥാനത്തെ ഒരു റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ പാര്‍പ്പിച്ചിരി?ക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫില്‍ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി. മൃഗങ്ങളെ അനധികൃതമായി വളര്‍ത്തുന്നത് സൗദിയില്‍ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അനധികൃതമായി മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക്

More »

മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍. വിദേശ ഹജ് തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതി. പാകിസ്ഥാന്‍, ഇന്തൊനീഷ്യ, മലേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ രാജ്യക്കാരായ ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെത്തിയാല്‍

More »

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധം രേഖപ്പെടുത്തി സൗദി
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൌദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ

More »

സൗദിയില്‍ നിന്ന് അവധിക്ക് പോയി മടങ്ങാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രവേശനവിലക്ക്
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി മടങ്ങാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍. എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവര്‍ക്കാണ് മൂന്നുവര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഴയ സ്‌പോണ്‍സറുടെ പുതിയ

More »

ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
ചേരികള്‍ ഒഴിവാക്കുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്!സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.  കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ

More »

സ്വന്തം കയ്യില്‍ വെടിവെച്ചു; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍
സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തു.  മരുഭൂമി പ്രദേശത്ത് നിന്ന യുവാവ് തന്റെ വലത്തേ കയ്യിലേക്ക് വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് കയ്യില്‍ നിന്ന് രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ തെക്ക്പടിഞ്ഞാറന്‍ സൗദിയിലെ

More »

പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ചു
സൗദി അറേബ്യയിലെ മക്കയില്‍ ജോലിക്കിടെ ക്രെയിന്‍ തലയില്‍ വീണ് ഇന്ത്യന്‍ തൊഴിലാളി മരിച്ചു. മക്ക മസ്!ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകള്‍ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.  ഹോട്ടലുമായി ശുചീകരണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരന്‍. എന്നാല്‍ ഇദ്ദേഹം

More »

സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ,മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്
ഹജ്ജിനോടനുബന്ധിച്ച് സൗദിയിലേക്ക് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ, മദീന, യാംബു,ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്. ഹജ്ജിനോടനുബന്ധിച്ച് ജൂണ്‍ 9 വ്യാഴം മുതല്‍ ജൂലൈ 9 ശനി വരെയാണ് നിയന്ത്രണം. രാജ്യത്തെ എയര്‍ലൈന്‍സ് കമ്പനികള്‍ക്കുള്ള ഹജ്ജ് യാത്രാ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഇക്കാര്യം

More »

സൗദിയില്‍ വാഹനാപകടം; മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളിയും തമിഴ്‌നാട്, ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി. അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍

More »

സൗദിയില്‍ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയില്‍ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മഴയുണ്ടാകും. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും ആലിപ്പഴ

സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു

സൗദിയിലെ യാംബുവില്‍ നിന്നും സന്ദര്‍ശക വീസ പുതുക്കുന്നതിനായി ജോര്‍ദാനിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഉംലജിന്റെയും അല്‍ വജ്ഹിന്റെയും ഇടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യന്‍ പൗരന്മാരേയും മറ്റ് അറബ്

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി