പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ചു

പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ചു
സൗദി അറേബ്യയിലെ മക്കയില്‍ ജോലിക്കിടെ ക്രെയിന്‍ തലയില്‍ വീണ് ഇന്ത്യന്‍ തൊഴിലാളി മരിച്ചു. മക്ക മസ്!ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകള്‍ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.

ഹോട്ടലുമായി ശുചീകരണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരന്‍. എന്നാല്‍ ഇദ്ദേഹം ഇന്ത്യയില്‍ ഏതു സംസ്ഥാനക്കാരനാണെന്ന് വിവരമില്ല. സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലിന്റെ പുറംചില്ലുകള്‍ വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയില്‍ നിന്നും പൊട്ടിവീണ ക്രെയിന്‍ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മക്ക അല്‍ നൂര്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അജ്‌യാദ് സ്റ്റേഷന്‍ പരിധിയിലെ പൊലീസിനേയും പബ്ലിക് പ്രോസിക്യൂഷന്‍ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends