ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
ചേരികള്‍ ഒഴിവാക്കുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്!സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം ഉള്‍പ്പെടെയുള്ള വിവിധ ഭവനസേവനങ്ങള്‍ നല്‍കുമെന്ന് നേരത്തെ മക്ക മേഖല എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷാവസാനത്തോടെ വിവിധ ഭവന യൂനിറ്റുകള്‍ ഒരുക്കുമെന്നും വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അവ നല്‍കുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു.

പല പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ ഇതിനോടകം പൊളിച്ചുനീക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ പൊളിച്ചുനീക്കുന്ന നടപടികള്‍ തുടരുകയാണ്.

Other News in this category



4malayalees Recommends