സൗദിയില്‍ നിന്ന് അവധിക്ക് പോയി മടങ്ങാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രവേശനവിലക്ക്

സൗദിയില്‍ നിന്ന് അവധിക്ക് പോയി മടങ്ങാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രവേശനവിലക്ക്
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി മടങ്ങാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍. എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവര്‍ക്കാണ് മൂന്നുവര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ പഴയ സ്‌പോണ്‍സറുടെ പുതിയ വിസയില്‍ തിരിച്ചുവരാനാവും. റീഎന്‍ട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവര്‍ഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവര്‍ റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയി നിശ്ചിതകാലാവധിക്കുള്ളില്‍ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends