Saudi Arabia

മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്!ജിദിന് സമീപം അബ്ബാസ്  ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്!ച ജുമാ നമസ്!കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്. പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു.  

More »

സൗദിയില്‍ പ്രവാസി തൊഴിലാളികളെ മറ്റുള്ള ജോലികള്‍ക്കായി വിട്ടു നല്‍കുന്ന സ്‌പോണ്‍സര്‍ക്കെതിരെ കര്‍ശന നടപടി
സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികളെ മറ്റുള്ള ജോലികള്‍ക്കായി വിട്ടു നല്‍കുന്ന സ്‌പോണ്‍സര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷയും 1,00,000 റിയാല്‍ പിഴയും ചുമത്തും. പിന്നീട് അഞ്ച് വര്‍ഷത്തേക്ക് വരെ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. സ്വന്തം

More »

സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കി
സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഈ മാസം 31 വരെയാണ് നീട്ടിയത്. ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. https://saudicensus.sa/en എന്ന ലിങ്ക് വഴി സ്വയം സെന്‍സസ് വിവരങ്ങള്‍ നല്‍കണം. സ്വയം റജിസ്റ്റര്‍ ചെയ്തു സെന്‍സസ് രേഖപ്പെടുത്താനുള്ള സംവിധാനം കാലാവധി കഴിയും മുമ്പ് ചെയ്യാന്‍ രാജ്യത്തെ എല്ലാ

More »

സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍
സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍. പരിഷ്‌കരിക്കുന്ന വൈദ്യുത നിയമത്തിന്റെ കരട് നിയമത്തിലാണ്, നിയമ ലംഘനങ്ങള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടുത്തിയത്. 200 amp വരെയുള്ള വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍ 5000 റിയാലും, 400 amp ശേഷിയുള്ള മീറ്ററുകള്‍ക്ക് 10,000 റിയാലും, ഇതില്‍ കൂടുതല്‍ ഉള്ള മീറ്ററുകള്‍ക്ക് 15,000 റിയാലുമാണ്

More »

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി
ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.  ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക്

More »

സൗദി അറേബ്യയില്‍ ഇന്നു മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത
സൗദി  അറേബ്യയില്‍ ശനിയാഴ്!ച മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ള കാറ്റ് രാജ്യത്തിന്റെ ചില ബാധിക്കുമെന്നാണ് അറിയിപ്പ്. പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍

More »

സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കില്‍ സ്‌ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തീപിടിച്ച സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം

More »

പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍
സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇറാഖില്‍ ഉത്ഭവിച്ച കാറ്റ് റിയാദിലും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലേക്കും

More »

ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുണ്യ നഗരങ്ങളില്‍ പൂര്‍ത്തിയാവുന്നു ; എ പി അബ്ദുല്ലകുട്ടി
ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാന ഘട്ടത്തിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലകുട്ടി അറിയിച്ചു. ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്താനായി സൗദിയിലെത്തിയ അദ്ദേഹം ജിദ്ദയില്‍ സംസാരിക്കവേയാണ് ഇക്കാര്യം

More »

സൗദിയില്‍ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയില്‍ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മഴയുണ്ടാകും. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും ആലിപ്പഴ

സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു

സൗദിയിലെ യാംബുവില്‍ നിന്നും സന്ദര്‍ശക വീസ പുതുക്കുന്നതിനായി ജോര്‍ദാനിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഉംലജിന്റെയും അല്‍ വജ്ഹിന്റെയും ഇടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യന്‍ പൗരന്മാരേയും മറ്റ് അറബ്

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി