സൗദിയില്‍ പ്രവാസി തൊഴിലാളികളെ മറ്റുള്ള ജോലികള്‍ക്കായി വിട്ടു നല്‍കുന്ന സ്‌പോണ്‍സര്‍ക്കെതിരെ കര്‍ശന നടപടി

സൗദിയില്‍ പ്രവാസി തൊഴിലാളികളെ മറ്റുള്ള ജോലികള്‍ക്കായി വിട്ടു നല്‍കുന്ന സ്‌പോണ്‍സര്‍ക്കെതിരെ കര്‍ശന നടപടി
സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികളെ മറ്റുള്ള ജോലികള്‍ക്കായി വിട്ടു നല്‍കുന്ന സ്‌പോണ്‍സര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷയും 1,00,000 റിയാല്‍ പിഴയും ചുമത്തും. പിന്നീട് അഞ്ച് വര്‍ഷത്തേക്ക് വരെ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യിപ്പിക്കുന്ന സ്!പോണ്‍സര്‍മാരും തൊഴിലാളികള്‍ക്ക് വരുമാനമുണ്ടാക്കുന്നതിന് ഇത്തരത്തില്‍ മറ്റ് ജോലികള്‍ കൂടി ചെയ്യാന്‍ അനുമതി നല്‍കുന്നവരും കുടുങ്ങും. രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആര്‍ക്ക് വേണമെങ്കിലും മക്ക, റിയാദ് മേഖലകളില്‍ 911 എന്ന നമ്പറിലും മറ്റ് മേഖലകളില്‍ 999 എന്ന നമ്പറിലും വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends