മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്!ജിദിന് സമീപം അബ്ബാസ് ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്!ച ജുമാ നമസ്!കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്. പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു.

Other News in this category



4malayalees Recommends